സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കുന്നതിനായി 20 – 3-2015 വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യോഗം ചേര്‍ന്നു . യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി യമുന പി ടി എ പ്രസിഡണ്ട് ശ്രീ എ ഭരതന്‍ എസ് എം സി ചെയര്‍മാന്‍ ശ്രീമതി ഗീത മറ്റംഗങ്ങള്‍ അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു . യോഗത്തില്‍ സ്കൂളില്‍ നിലവിലുള്ളഭൗതികസാഹചര്യം അക്കാദമിക നിലവാരം സാമൂഹ്യ പങ്കാളിത്തം എന്നിവയെക്കുറിച്ചും മെച്ച പ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു .