CHRISTMAS CELEBRATION

 

 ക്രിസ്മസ് സമുചിതമായിആഘോഷിച്ചു .മൂന്നാംതരത്തിലെ ആകാശ് സാന്താക്ളോസിന്റെ വേഷമിട്ടു.ഹെഡ്മിസ്ട്രസ് കേക്ക് മുറിച്ചു.ആശംസാ കാർഡുകൾ നിർമ്മിച്ച് കുട്ടികൾ പരസ്പരം ക്രിസ്റ്മസ് പുതുവത്സരാശംസകൾ നേർന്നു.

HARITHA KERALAM

ഹരിത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളിൽ ദിവസം മുഴുവനും നീണ്ടു നിന്ന പ്രവർത്തനങ്ങൾ നടന്നു.പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ഹരിതകേരളം എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു  കൊടുത്തു.പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു.പിന്നീട് നടന്ന പരിസരശുചീകരണത്തിൽ അധ്യാപകർ,രക്ഷിതാക്കൾ ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
                          ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ അവതരിപ്പിച്ച ഒടുക്കത്തെ ഉറവ  എന്ന നാടകം ശ്രദ്ധേയമായി.വനനശീകരണവും ജലക്ഷാമവുമായിരുന്നു ഇതിന്റെ തീം .

Children's Day Celebration

ശിശുദിനാഘോ ഷത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ റാലി  നടത്തി .

അന്താരാഷ്ട്ര പയറുവർഷാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധയിനം പയറുകളും അവ കൊണ്ടുള്ള വിഭവങ്ങളും പ്രദർശിപ്പിച്ചു.




പാചകപ്പുര  ഉദ്‌ഘാടനവും  ഓണാഘോഷവും

സ്‌കൂളിൽ പുതുതായി  പണിത പാചകപ്പുരയുടെ ഉദ്‌ഘാടനവും ഓണാഘോഷവും നടന്നു .2016 സെപ്റ്റംബർ 9 -)൦ തിയ്യതി രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പാച കപ്പുരയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു.സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പ് ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു .പിന്നീട് സ്‌കൂളിൽ നിന്നും ട്രാൻസ്ഫർ ആയ അധ്യാപകർക്ക് പി ടി എ വക ഉപഹാരസമർപ്പണ൦  നടന്നു.അത് കഴിഞ്ഞു കുട്ടികളുടെ ഓണപ്പാട്ടും ഓണക്കളികളും നടന്നു.കുട്ടികളുടെ പുലിക്കളിയും അമ്മമാർക്കുള്ള മത്സരങ്ങളുമൊക്കെ ഏറെ രസകരമായിരുന്നു.പി ടി എ അംഗങ്ങളും ക്ലബ് അംഗങ്ങളും നാട്ടുകാരുമൊക്കെ ചേർന്ന് ഗംഭീര സദ്യയും ഒരുക്കി.അധ്യാപകരും കുട്ടികളും അമ്മമാരും ചേർന്ന് പൂക്കളം തീർത്തു .





ആഗസ്റ്റ് 6  - ഹിരോഷിമ ദിനം,  യുദ്ധ വിരുദ്ധ റാലി നടത്തി.


 ജൂലൈ 21 ചാന്ദ്രദിനം - സി ഡി  പ്രദർശനം നടത്തി.



വായനാദിനം / വായനാവാരം ആചരിച്ചു

 ജൂൺ 19 വായനാദിനം ആചരിച്ചു


  



 ജൂൺ 25  വായനാവാരം സമാപനസമ്മേളനം  ശ്രീ. മധു മുതിയക്കാൽ ഉൽഘാടനം ചെയ്തു. എസ്‌  എം  സി  ചെയർപേഴ്സൺ  അധ്യക്ഷം  വഹിച്ചു.





സ്‌കൂളിലെ പച്ചക്കറി ത്തോട്ടം -PTA പ്രസിഡന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പരിചരിക്കുന്നു.



INDEPENDANCE DAY CELEBRATION





മുദിയക്കാൽ ഗവഃ എൽ പി സ്‌കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ നടന്നു.രാവിലെ ഒൻപതു മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി കുഞ്ഞിപ്പാത്തു പതാക ഉയർത്തി.PTA പ്രസിഡന്റ് ശ്രീ സതീശൻ കുട്ടികളോട് സംസാരിച്ചു.കുട്ടികൾക്കായി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും നടന്നു.തുടർന്ന് സമ്മാനദാനവും പായസവിതരണവും ഉണ്ടായിരുന്നു.

2016 17 വർഷത്തെ സ്കൂൾ പ്രവേശനോൽസവം

2016 17 വർഷത്തെ സ്കൂൾ പ്രവേശനോൽസവം  ജൂൺ 1 ബുധനായ്ച്ച  വാർഡ്‌  മെമ്പർ കുഞ്ഞിരാമൻ  ഉൽഘാടനം ചെയ്തു.





ലഡ്ഡു വിതരണം ചെയ്തു.



പഠനോപകരണങ്ങൾ  വിതരരണം ചെയ്തു.



യൂണിഫോം വിതരണം SMC  ചെയർ  പേഴ്സൺ  ഗീത വി  നിർവഹിച്ചു.