ജനകീയകൂട്ടായ്മ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ മുദിയക്കാലിലെ ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ 1955 ൽഏകാധ്യാപക വിധ്യലയമായി ജി എൽ പി സ്കൂൾ മുദിയക്കൽ ആരംഭിച്ചു ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കിയവരിൽ പലരും പല മേഘലകളിൽ സമുന്നതസ്ഥാനം വഹിക്കുന്നു അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന സ്കൂൾ ഇന്ന് കുട്ടികളുടെ അപര്യാപ്തത കൊണ്ട് പ്രതിസന്ധി യിലാണ് സ്കൂൾ സംരക്ഷണത്തിനായി 28 09 2014 sonday മുഴുവൻ നാട്ടുകാരെയും ഉൾപ്പെടുത്തി ചേരുകയും പ്രശ്നങ്ങൾ കണ്ടെത്തൽ ,പരിഹാരമാർഗങ്ങൾ തേടൽ എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു

സാക്ഷരം സര്ഗാത്മകക്യാംപ് 26 09 2014 വെള്ളിയാഴ്ച പി ടി എ പ്രസിഡണ്ട്‌ ഭരതൻ ഉദ്ഘാടനം നിർവഹിച്ചു കളികൾ കടംകഥ വായ്ത്താരികൾ ,നിർമ്മാണം, ലേഖനം ചിത്രംവര എന്നിവയുൾപ്പെട്ട ഒരുദിവസത്തെ ക്യാമ്പ് പ്രവര്ത്തനംഗൾക്ക് രാധിക ടീച്ചർ , നളിനി ടീച്ചർ ,രാജശ്രീ ടീച്ചർ എന്നിവർ നേതൃത്തം നല്കി . രസകരവും അറിവുപകരുന്നതുമായ ക്യാമ്പ് കുട്ടികളെ മുന്നോട്ടു നയിക്കാനുള്ള ചവിട്ടുപടിയായി . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻപെർക്കും എസ് .എം .സി അംഗം ചായയും പലഹാരവും നല്കി